ഓച്ചിറ: ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ യു.പി വിഭാഗം കുട്ടികൾക്കായി വായനാമത്സരം സംഘടിപ്പിച്ചു. തുടർന്ന് "കുട്ടികളും വായനയും" എന്ന വിഷയത്തിൽ ചർച്ച നടത്തി. ഡി. ദേവനന്ദന, ലക്ഷ്മി മാധവ്, ദിവിൻദാസ്, മിഥുൻ മുരളി എന്നിവർ ജേതാക്കളായി. ക്ലാപ്പന ഗ്രാമ പഞ്ചായത്തംഗം ക്ലാപ്പന ഷിബു സമ്മാനദാനം നിർവഹിച്ചു. ജി. ബിജു, എസ്. വിനിത, രാജു കൊച്ചുതറ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എൽ.കെ. ദാസൻ സ്വാഗതവും ലൈബ്രേറിയൻ രഞ്ചു അശോക് നന്ദിയും പറഞ്ഞു.