photo
മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെയും ജില്ലാ ആശുപത്രി നേത്രരോഗ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന സൗജന്യ നേത്രരോഗചിത്സാക്യാമ്പ് ശ്രീലേഖാ വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. മുളവന രാജേന്ദ്രൻ, ആർ. മോഹനൻ എന്നിവർ സമീപം

കുണ്ടറ: മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെയും ജില്ലാ ആശുപത്രി നേത്രരോഗ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ മുളവന പ്ലാസാ ഓഡിറ്റോറിയത്തിൽ സൗജന്യ നേത്രരോഗചിത്സാക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖാ വേണുഗോപാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് മുളവന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കുണ്ടറ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധുരാജേന്ദ്രൻ, ലൈബ്രറി സെക്രട്ടറി ആർ. മോഹനൻ, വൈസ് പ്രസിഡന്റ് ഷീന ജി. പിള്ള, വനിതാവേദി പ്രസിഡന്റ് ലിസി മാത്യു, ബാലവേദി പ്രസിഡന്റ് കൃപ അനിയൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. ഗോപാലകൃഷ്ണൻ, ഡോ. ഗീതാഞ്ജലി എന്നിവർ സംസാരിച്ചു. സുനിൽകുമാർ, സജു, പ്രിജി എന്നിവർ നേതൃത്വം നൽകി.