കുണ്ടറ: തുടർച്ചയായി പെയ്ത മഴയിൽ വീടിനോട് ചേർന്ന കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീണ് വീടിന് നാശനഷ്ടം. മുളവന ചൊക്കംകുഴി അനിൽഭവനിൽ വിനോദിന്റെ വീടിന് മുകളിലേക്കാണ് തൊട്ടടുത്ത പുരയിടത്തിലെ മതിൽ ഇടിഞ്ഞുവീണത്. വലിയ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ ഓടിമാറിയതിനാൽ ആളപകടമുണ്ടായില്ല.
ചൊവ്വാഴ്ച വൈകിട്ട് 4.15 ഓടെയാണ് സംഭവം. ഇരുപത് അടിയോളം ഉയരമുള്ള മതിലാണ് തകർന്ന് വീണത്. മതിലിന്റെ വീഴ്ച്ചയിൽ വീടിന്റെ ചുമരിന് കേടുപറ്റി. കുണ്ടറയിൽ നിന്ന് ഫയർഫോഴ്സും വില്ലേജ് അധികൃതരും സ്ഥലത്തെത്തി.