photo
ആർ.രാമചന്ദ്രൻ എം.എൽ.എ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്നു.

കരുനാഗപ്പള്ളി: ശക്തമായ മഴയിൽ പള്ളിക്കൽ ആറിലും തൊടിയൂർ വട്ടക്കായലിലും വെള്ളം പൊങ്ങിയതിനെ തുടർന്ന് കരുനാഗപ്പള്ളിയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പാവുമ്പാ അമൃതാ യു.പി സ്കൂൾ, തൊടിയൂർ വേങ്ങ ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. അമൃത സ്കൂളിൽ 135 കുടുംബങ്ങളും വേങ്ങ ഗവ. എൽ.പി സ്കൂളിൽ 20 കുടുംബങ്ങളുമാണുള്ളത്. മൊത്തം 362 അംഗങ്ങളാണ് ക്യാമ്പിൽ കഴിയുന്നത്. വെള്ളക്കെട്ടിൽ കുടങ്ങിയ കുടുംബങ്ങളെ കരുനാഗപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് കരയ്ക്കെത്തിച്ചത്. ആർ. രാമചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, തഹസിൽദാർ സാജിദാ ബീഗം,ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങയവർ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു . ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.