പുത്തൂർ: നവീകരണം നടക്കുന്ന കൊട്ടാരക്കര- സിനിമ പറമ്പ് റോഡിൽ പുത്തൂർ കല്ലുംമൂട് ജംഗ്ഷനിൽ വിറക് കയറ്റിയ ലോറി മറിഞ്ഞു. കുഴികളിൽ ഇറങ്ങി കയറുന്നതിനിടെ ലോറിയുടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഏറെ നേരം ഗാതാഗതത്തേയും അപകടം സാരമായി ബാധിച്ചു. വളരെ പണിപ്പെട്ടാണ് ലോറി സംഭവസ്ഥലത്ത് നിന്ന് നീക്കിയത്.