ചാത്തന്നൂർ: സംസ്ഥാന സർക്കാരിന്റെ കേരഗ്രാമം പദ്ധതി പ്രകാരം ചിറക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ തെങ്ങിൻതൈകളുടെ വിതരണം നടന്നു. രോഗം ബാധിച്ച തെങ്ങുകൾ മുറിച്ചുമാറ്റി മേൽത്തരം തെങ്ങിൻതൈകകൾ വച്ചുപിടിപ്പിക്കുന്നതിനായാണ് തൈകൾ വിതരണം ചെയ്തത്. ജി.എസ്. ജയലാൽ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു.
ചിറക്കര കൃഷിഭവനിൽ നടന്ന ചടങ്ങിൽ ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദനൻപിള്ള, ജി. പ്രേമചന്ദ്രനാശാൻ, എസ്. രാധാകൃഷ്ണൻ, ശ്രീധരൻ, സുഭാഷ് ചന്ദ്രബോസ്, കൃഷി അസി. ഓഫീസർ എം. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ ഷെറിൻ എ. സലാം സ്വാഗതം പറഞ്ഞു.