കുന്നത്തൂർ: ശക്തമായ മഴയിൽ തെങ്ങ് വീണ് വീട് തകർന്നു. ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് കാവനാട്ട് വടക്കതിൽ വിനീഷിന്റെ വീടാണ് തെങ്ങ് വീണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഷീറ്റ് മേഞ്ഞ വീടിന് മുകളിലേക്ക് തെങ്ങ് വീണത്. ഷീറ്റ് തകർന്ന് തെങ്ങിന്റെ മുകൾഭാഗം ഹാളിലേക്ക് പതിക്കുകയായിരുന്നു. അടുക്കള പൂർണമായി തകർന്നു. സംഭവം നടക്കുമ്പോൾ വിനീഷിന്റെ അമ്മ രാധാമണിഅമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.