aiyf
എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാലിന്റെ നേതൃത്വത്തിൽ കൊല്ലം ടൗണിൽ ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നു.

കൊല്ലം : പ്രളയ ദുരിതമനുഭവിക്കുന്ന ജനതയെ സഹായിക്കുവാൻ എ. ഐ. വൈ. എഫ് ജില്ലയിലെ 17 മണ്ഡലം കമ്മിറ്റികളിൽ മേഖലാ - യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉൽപന്നശേഖരണം തുടരുന്നു. കൊല്ലത്ത് നടന്ന വിഭവ സമാഹരണത്തിന് എ. ഐ. വൈ. എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ, ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി ജില്ലാ പ്രസിഡന്റ് എസ് .വിനോദ് കുമാർ,സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. വിനിതാ വിൻസെന്റ് ,വി വിനേഷ് ,എ .നൗഷാദ് ,കണ്ണൻ ,ആനന്ദ്, മിലൻ എം മാത്യൂ എന്നിവർ നേതൃത്വം നൽകി.

ചാത്തന്നൂർ,പൂതക്കുളം, പാരിപ്പള്ളി, പരവൂർ,കല്ലുവാതുക്കൽ, പത്തനാപുരം, കുന്നിക്കോട്, പുനലൂർ, കരുനാഗപ്പള്ളി, ഓച്ചിറ,ചവറ, അഞ്ചൽ, ആയൂർ , കുളത്തുപ്പുഴ, ശൂരനാട്, മൈനാഗപ്പള്ളി, കൊട്ടാരക്കര, ചടയമംഗലം, നിലമേൽ, കടയ്ക്കൽ,
കുന്നത്തൂർ, കുണ്ടറ തുടങ്ങിയ സ്ഥലങ്ങളിലടക്കം വിഭവ സമാഹരണം നടത്തി. ഇവ ജില്ലാ കേന്ദ്രത്തിൽ എത്തിച്ചശേഷം പ്രളയബാധിത മേഖലയിൽ ക്യാമ്പുകളിലേക്ക് കൊണ്ടുപോകും.