കൊല്ലം: അടിക്കടിയുള്ള പ്രളയത്തിൽ നിന്നും മറ്റ് കാലാവസ്ഥ വ്യതിയാനങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്ന് നേച്ചർ പ്ലസ് കേരള കൊല്ലം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പഠന റിപ്പോർട്ടുകൾ അംഗീകരിക്കാനും നടപ്പാക്കുവാനും ഇനിയെങ്കിലും അധികൃതർ ശ്രദ്ധിക്കണം. ഇനിയുള്ള കാലം പരിസ്ഥിതി വിഷയങ്ങൾക്ക് പ്രാധാന്യം കൊടുത്തില്ലെങ്കിൽ വരും തലമുറയ്ക്ക് ഈ ഭൂമി അന്യമാകും.
തോട്ടപ്പള്ളി പൊഴിമുഖത്തുണ്ടായ പാരിസ്ഥിതികമാറ്റം പഠനവിധേയമാക്കണം.
സംസ്ഥാന ചെയർമാൻ ഡോ. കെ വി രാമാനുജൻ തമ്പി അധ്യക്ഷനായിരുന്നു. സംസ്ഥാന കൺവീനർ എൽ. സുഗതൻ, പി. സോമരാജൻ നായർ, എസ്. ദേവരാജൻ, കുഞ്ഞുമോൻ, ഫാദർ. ഷാജൻ നൊറോണ, ജീവകാരുണ്യ പ്രവർത്തകൻ രാജേഷ് തെങ്ങിലഴികത്ത് , ജോസ് മത്തായി തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികൾ :അഡ്വ. ടി. രഘുനാഥൻ നായർ (ചെയർമാൻ), ജമാലുദീൻ കുഞ്ഞ് (വൈസ് ചെയർമാൻ), ടിങ്കു പ്ലാക്കാട് (കൺവീനർ), എ. ഷഹ്‌റുദീൻ, ശ്യാംജിത്ത് (ജോയിന്റ് കൺവീനർമാർ). എഡ്വേർഡ് (ട്രഷർ ).