അഞ്ചൽ: കേരളകൗമുദി അഞ്ചൽ ഫെസ്റ്റ് വേദിയിലെ കലാസന്ധ്യകൾ നാടിന്റെ ആഘോഷമായി. കലാ പ്രതിഭകളുടെ ഒത്തുചേരൽ ധന്യമുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ഓരോ ദിവസവും പിന്നിടുന്നത്.
പള്ളിമൺ സിദ്ധാർഥ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയും ഫ്ളവേസ് കോമഡി ഉത്സവം സ്റ്റാറുമായ വൈഗ രഞ്ജിത്തും, മാർ ബസേലിയോസ് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കോമഡി സ്റ്റാർ ഫെയിം ലക്ഷ്മൺ രാജും അവതരിപ്പിച്ച നൃത്തസന്ധ്യ കാണികൾക്ക് നവ്യാനുഭവമായി.
ശിവനടനവുമായി വൈഗ കാണികളുടെ ഹൃദയം കവർന്നപ്പോൾ, കാളിയമാർദ്ദനമാടിയാണ് ലക്ഷ്മൺ സദസ്യരെ രസിപ്പിച്ചത്. പ്രതിഭകൾക്ക് കേരള കൗമുദി ഫിനാൻസ് മാനേജർ അജയൻ, ഡോ. വി കെ ജയകുമാർ എന്നിവർ ഉപഹാരങ്ങൾ നൽകി.