കൊല്ലം: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കരുനാഗപ്പള്ളി സ്വദേശിയായ സി.ആർ.പി.എഫ് അസി. കമാണ്ടന്റ് ബി. രഘു അർഹനായി. കരുനാഗപ്പള്ളി കുഴിത്തുറ സ്വദേശിയാണ്.
1982ൽ സി.ആർ.പി.എഫിൽ ചേർന്ന രഘു സമാധാന സേനയുടെ ഭാഗമായി ശ്രീലങ്കയിലേക്കും ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ ഭാഗമായി കൊസോവയിലേക്കും പോയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി കാശ്മീരിലാണ്. ശ്രീനഗറിൽ ക്രമസമാധാന ചുമതലയിലാണിപ്പോൾ.
നേരത്തെ സ്തുതർഹ്യ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിട്ടുണ്ട്. ദേശീയ പൊലീസ് വയർലെസ് ഗോൾഡ് മെഡലിസ്റ്റ് കൂടിയാണ്. കുഴിത്തുറ ആദിനാട് തെക്ക് സൂര്യൻ പറമ്പിൽ ബാഹുലേയന്റെയും പരേതയായ ശാന്തയുടെയും രണ്ടാമത്തെ മകനാണ്. ഭാര്യ: ജയ, ഏകമകൾ അപർണ കുഴിത്തുറ ഗവ. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.