പുനലൂർ: പെൺകുട്ടികൾക്ക് മനോധൈര്യം ലഭ്യമാക്കാനാണ് എസ്.എൻ.ഡി.പി യോഗം കുമാരീസംഘത്തിന് രൂപം നൽകിയതെന്ന് വനിതാസംഘം പുനലൂർ യൂണിയൻ പ്രസിഡന്റ് ഷീലാ മധുസൂദനൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ഇടമൺ 854-ാം നമ്പർ കിഴക്ക് ശാഖയിൽ കുമാരീ സംഘം രൂപികരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിതാസംഘം യൂണിയൻ സെക്രട്ടറി ഓമന പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ, യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് എന്നിവർ മുഖ്യാഥിതികളായിരുന്നു. യോഗം ഡയറക്ടർമാരായ എൻ. സതീഷ് കുമാർ, ജി. ബൈജു, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എസ്. സദാനന്ദൻ, കെ.വി. സുഭാഷ്ബാബു, അടുക്കളമൂല ശശിധരൻ, പ്രാർത്ഥനാ സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, ശാഖാ പ്രസിഡന്റ് വി.കെ. വിജയൻ, വൈസ് പ്രസിഡന്റ് പി. സോമൻ, സെക്രട്ടറി എസ്. അജീഷ് തുടങ്ങിയവർ സംസാരിച്ചു.