പുനലൂർ: വിവിധ മേഖലകളിൽ വെന്നിക്കൊടി പാറിച്ച് നാടിന്റെ യശസ്സുയർത്തിയ പുനലൂർ ഐക്കരക്കോണം സ്വദേശികളായ പ്രഭിരാജ് നടരാജൻ (ഏരീസ് മറൈൻ മാനേജിംഗ് ഡയറക്ടർ ), ബിജു സുധാകർ (വിമുക്ത സൈനികൻ ) എന്നിവർക്ക് നാടിന്റെ ആദരം. പുനലൂർ ജംസ് അരീന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹോളിവുഡ് സംവിധായകനും കവിയും ഏരീസ് ഗ്രൂപ്പ് സി.ഇ.ഒയുമായ സോഹൻ റോയ് ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കരസേനയുടെ എക്കാലത്തെയും മികച്ച സൈനിക നീക്കങ്ങളിലൊന്നായ ഓപ്പറേഷൻ ഫാൽക്കന്റെ ഭാഗമായിരുന്ന സൈനികനാണ് ബിജു സുധാകർ. ഈ സൈനിക നീക്കത്തിനിടെ അദ്ദേഹത്തിന് തന്റെ കാൽ നഷ്ടമായിരുന്നു.