photo
ഇളമ്പള്ളൂർ എസ്.എസ്.എസ്‌.എം ഹയർ സെക്കൻഡറി സ്‌കൂളിലെ കുടിവെള്ള യൂണിറ്റിന്റെ സമർപ്പണം എൻ.എസ്.എസ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ നിർവഹിക്കുന്നു. ജലജഗോപൻ, സുജാതമോഹൻ എന്നിവർ സമീപം

കുണ്ടറ: ഇളമ്പള്ളൂർ എസ്.എസ്.എസ്‌.എം ഹയർ സെക്കൻഡറി സ്‌കൂളിൽ ശുദ്ധീകൃത കുടിവെള്ള യൂണിറ്റിന്റെ ഉദ്ഘാടനവും ഹരിത ക്യാമ്പസ് പ്രഖ്യാപനവും നടന്നു. ഇതോടനുബന്ധിച്ച് നടന്ന യോഗം ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജഗോപൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.പി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.

കുടിവെള്ള യൂണിറ്റിന്റെ സമർപ്പണം എൻ.എസ്.എസ് സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. ജേക്കബ് ജോൺ നിർവഹിച്ചു. ഹരിത ക്യാമ്പസിന്റെ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഗോപകുമാർ നിർവഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാതമോഹൻ, ഗ്രാമപഞ്ചായത്ത് അംഗം ജി. ഗിരിഷ്‌കുമാർ, റെജില ലത്തീഫ്, സ്‌കൂൾ മാനേജർ സി.ആർ. രാധാകൃഷ്ണപിള്ള, എൻ.എസ്.എസ് ജില്ലാ ചെയർമാൻ ബിനു പൈനുംമുട്ടിൽ, ഹെഡ്മാസ്റ്റർ കെ. രാജേഷ്, സിസ്റ്റർ റോസ്‌ലിൻ എന്നിവർ സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ബി. അനിൽകുമാർ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ രാജൻ മലനട നന്ദിയും പറഞ്ഞു.