കുണ്ടറ: ശക്തമായ മഴയിൽ വീട് ഇടിഞ്ഞുവീണു. പഴങ്ങാലം ഇചാടിമുക്ക് പുന്നവിള വീട്ടിൽ രാജന്റെ വീടിന്റെ അടുക്കള ഭാഗമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ഇടിഞ്ഞുവീണത്. രാജൻ വീടിന്റെ അടുക്കളയിൽ നിൽക്കുമ്പോഴാണ് ചിമ്മിനി ഉൾപ്പെടെയുള്ള ഭാഗം ഇടിഞ്ഞുവീണതെങ്കിലും ആളപായമുണ്ടായില്ല. തെങ്ങുകയറ്റ തൊഴിലാളിയായ രാജനും ഭാര്യ ഓമന, ഇളയമകൻ രാജീവ് എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്.