parvathi
മൈനാഗപ്പള്ളി വെട്ടിക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ ശ്രീരാമസംഗീത സാഗരത്തിൽ പാർവതി എസ്.കുമാർ സംഗീത കച്ചേരി അവതരിപ്പിക്കുന്നു

കൊല്ലം: മൈനാഗപ്പള്ളി വെട്ടിക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ കർക്കിടകം ഒന്നാം തീയതി മുതൽ നടന്നു വരുന്ന ശ്രീരാമസംഗീത സാഗരം നാളെ സമാപിക്കും. ദക്ഷിണേന്ത്യയിലെ പ്രമുഖരായ സംഗീതജ്ഞരാണ് വെട്ടിക്കാട്ട് ക്ഷേത്ര സന്നിധിയിൽ സംഗീതാർച്ചന നടത്താനെത്തിയത്. നൂറു കണക്കിന് സംഗീത ആസ്വാദകരും കൂടി എത്തിയതോടെ കർക്കിടകത്തിലെ സംഗീത സാഗരം ശ്രദ്ധ നേടി. സമാപന ദിവസമായ നാളെ വൈകിട്ട് അ‌ഞ്ചിന് സ്വാതിതിരുന്നാൾ രചിച്ച 'ഭവയാമി രഘുരാമം' എന്ന കീർത്തനം സംഗീതജ്ഞർ ആലപിക്കും. തുടർന്ന് ബാലാമണി ഈശ്വറുടെ സംഗീതസദസ് നടക്കും.