com2
കുളത്തൂപ്പുഴ പഞ്ചായത്തോഫീസിൽ വച്ച് കൂടിയ ദുരന്ത നിവാരണ കമ്മിറ്റി

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാലവർഷക്കെടുതി നേരിടുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ തീരുമാനമായി. ഇന്നലെ രാവിലെ കുളത്തൂപ്പുഴ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിലാണ് തീരുമാനം. വനം, റവന്യൂ, പൊലീസ് വകുപ്പുകളിലെ ജീവനക്കാരും വിവിധ രാഷ്ട്രീയ പ്രതിനിധികളും വ്യാപാരി വ്യവസായി അംഗങ്ങളും പഞ്ചായത്ത് മെമ്പർമാരും യോഗത്തിൽ പങ്കെടുത്തു.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള കൊല്ലം ജില്ലയിലെ ഏക പ്രദേശമായ കുളത്തൂപ്പുഴ അതീവ പരിസ്ഥിതി ലോല പ്രദേശമായതിനാൽ ഉരുൾപൊട്ടൽ പോലുള്ള വൻദുരന്തങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നും അതിനാൽ പ്രദേശവാസികൾ സൂക്ഷിക്കണമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട അമ്പതേക്കർ, വള്ളക്കടവ്, മിൽപാലം, കല്ലുവെട്ടാംകുഴി പ്രദേശങ്ങളിലെ ജനങ്ങൾക്ക് റവന്യൂ ഉദ്യോഗസ്ഥരും പൊലീസും മുന്നറിയിപ്പ് നൽകിട്ടുണ്ട്. കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈലാബീവി അദ്ധ്യക്ഷത വഹിച്ചു.