navas
ആസിഫ് തന്റെ ചികിത്സയ്ക്കായി നാട്ടുകാർ സമാഹരിച്ച തുക ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ഐ.നൗഷാദിന് കൈമാറുന്നു. ടൗൺ വാർഡ് അംഗം എസ്.ദിലീപ് കുമാർ സെക്രട്ടറി രാജൻ ആചാരി, തുടങ്ങിയവർ സമീപം

ശാസ്താംകോട്ട: തന്റെ അർബുദ ചികിത്സയ്ക്ക് നാട്ടുകാർ നൽകിയ പണം പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈമാറി ആസിഫ് അലി എന്ന നാലു വയസുകാരൻ. ഇത് രണ്ടാം തവണയാണ് ഈ കുരുന്നിന്റെ കരുണവറ്റാത്ത ഹൃദയം പ്രളയബാധിതർക്ക് തുണയാകുന്നത്. കഴിഞ്ഞ പ്രളയകാലത്തും ളളിശ്ശേരിക്കൽ കിഴക്ക് വല്യത്ത് വീട്ടിൽ അനസ് - റജീല ദമ്പതികളുടെ മകനായ ആസിഫ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. ഇത് നവമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ആരോഗ്യ വകുപ്പ് മന്ത്രി നേരിട്ട് വിളിച്ച് കുട്ടിയുടെ ചികിത്സ സർക്കാർ ഏറ്റെടുത്തതായി കുടുംബത്തെ അറിയിച്ചു. ചികിത്സയ്ക്ക് സഹായമായി നാട്ടുകാർ നൽകിയ തുകയാണ് ഇത്തവണയും പ്രളയ ദുരിതമനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദിന് കൈമാറിയത്.