vy
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാഭ്യാസ മെരിറ്റ് അവാർഡ് വിതരണയോഗം സംസ്ഥാന സെക്രട്ടറി എസ്.. ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു..

അഞ്ചൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ മെരിറ്റ് അവാർഡ് വിതരണവും ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും നടന്നു. ഇതോടനുബന്ധിച്ച് നടന്ന യോഗം സമിതി സംസ്ഥാന സെക്രട്ടറി എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി വി.എം. തോമസ് അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, അഞ്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ്, അലയമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ഹംസ, ജില്ലാ പഞ്ചായത്ത് അംഗം കെ.സി. ബിനു, സമിതി ജില്ലാ ട്രഷറ‌ർ എസ്. കബീർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരിജാ മുരളി, സജീനാ, അഞ്ചൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സി.എൽ. സുദീർ, എ. സക്കീർ ഹുസൈൻ എന്നിവർ വിവിധ അവാ‌ർഡുകൾ വിതരണം ചെയ്തു. ജി. പ്രമോദ്, എസ്. സൂരജ്, വി. രാജീവ്, ഡോ. കെ. രാമഭദ്രൻ, പി. പ്രതാപൻ, ബി. രാധാകൃഷ്ണൻ, എ.എം. ഷെഫീക്ക്, എസ്. സുശീലൻ നായർ, കെ. സുരേഷ് ബാബു, വി.ഒ. ഇന്ദുലാൽ, എസ്. ഫസലുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. കെ.വി.വി.ഇ.എസ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എസ്. ദേവരാജന് യോഗത്തിൽ സ്വീകരണം നൽകി.