photo
കെ.ബി.രാധാകൃഷ്ണൻ

കൊട്ടാരക്കര: വെണ്ടാർ ശ്രീവിദ്യാധിരാജ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വെണ്ടാർ അരീക്കൽ ഭാഗം ശ്രീകൃഷ്ണവിലാസം ബംഗ്ലാവിൽ കെ.ബി.രാധാകൃഷ്ണൻ (54) നിര്യാതനായി. ഹൃദ് രോഗബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വെണ്ടാർ ശ്രീവിദ്യാധിരാജാ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, വി.എച്ച്.എസ്.സി.സ്കൂൾ, ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂൾ, ബി.എഡ്, എം.എഡ് കോളേജുകൾ എന്നിവയുടെ മാനേജിംഗ് കമ്മിറ്റിയംഗമായിരുന്നു. മൂന്ന് വർഷക്കാലം ഇവയുടെ മാനേജരായും പ്രവർത്തിച്ചു. ഇവയുടെ സ്ഥാപകനായ പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ പരേതനായ വെണ്ടാർ ബാലകൃഷ്ണപിള്ളയുടെ മകനാണ്. മാതാവ്: ലളിതാംബിക.

ഭാര്യ: ഡോ: എം.ആർ. ബിന്ദു ( അസോസിയേറ്റ് പ്രൊഫസർ, കാർഷിക സർവകലാശാല). മക്കൾ: ഗൗതം കൃഷ്ണ, ഹൃത്വിക് കൃഷ്ണ.

മൃതദേഹം ഇന്ന് രാവിലെ 10ന് വെണ്ടാർ ശ്രീവിദ്യാധിരാജാ സ്കൂൾ അങ്കണത്തിൽ പൊതു ദർശനത്തിനു വയ്ക്കും. തുടർന്ന് വിലാപയാത്രയായി വീട്ടിലെത്തിച്ചശേഷം വൈകിട്ട് 3ന് വീട്ടുവളപ്പിൽ സംസ്കരിക്കും.