kollam-citizen
കൊല്ലം വെസ്റ്റ് സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പി. സോമൻപിള്ള, വി. രാജേന്ദ്രൻ നായർ എന്നിവരുടെ അനുസ്മരണ സമ്മേളനത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. സുധീർകുമാർ മുഖ്യപ്രഭാഷണം നടത്തുന്നു

കൊല്ലം: കൊല്ലം വെസ്റ്റ് സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പി. സോമൻപിള്ള, വി. രാജേന്ദ്രൻ നായർ എന്നിവരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റുകളുടെ വിതരണവും അനുസ്മരണ സമ്മേളനവും നടന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. സുധീർകുമാർ മുഖ്യപ്രഭാഷണം നടത്തി. അവാർഡുകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു. കോർപ്പറേഷൻ കൗൺസിലർ ആനേപ്പിൽ ഡോ. ഡി. സുജിത് അനുസ്മരണ പ്രഭാഷണം നടത്തി.

സമ്മേളനത്തിൽ ഫോറം പ്രസിഡന്റ് പ്രൊഫ. കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.പി. സരസ്വതി അമ്മ ഈശ്വരപ്രാർത്ഥനയും വൈസ് പ്രസിഡന്റ് കെ. ആസിദാബീവി അനുശോചന പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. സെക്രട്ടറി ജെ. പരമേശ്വരൻ പിള്ള സ്വാഗതവും ജോ. സെക്രട്ടറി കെ.സി. രാജശേഖരൻ നായർ നന്ദിയും പറഞ്ഞു.