ഓയൂർ: ശക്തമായ മഴയിൽ വെളിനല്ലൂർ തെക്കേമുക്കിൽ ചരുവിളപുത്തൻവീട്ടിൽ ചന്ദ്രശേഖരൻ പിള്ളയുടെ വീടിന്റെ ഭിത്തിയും അമ്പലംകുന്ന് ചെങ്കൂരിൽ പ്രവർത്തിക്കുന്ന കെവിൻ കശുഅണ്ടി ഫാക്ടറി ഷെഡും തകർന്നു. 25 അടിയോളം നീളത്തിലുള്ള ഓടിട്ട ഷെഡ്ഡാണ് മഴയിൽ തകർന്നു വീണത്. ഫാക്ടറിയിൽ പ്രവർത്തനമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.