sn
ശ്രീനാരായണ വനിതാ കോളേജിൽ ബോട്ടണി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരും കുട്ടികളും ചേർന്ന് മരുന്ന് കഞ്ഞി വിതരണം ചെയ്യുന്നു

കൊല്ലം : ശ്രീനാരായണ വനിതാ കോളേജിൽ ബോട്ടണി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരും കുട്ടികളും ചേർന്ന് മരുന്ന് കഞ്ഞി ഉണ്ടാക്കി വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. കർക്കടക മാസാചരണത്തിന്റെയും മരുന്നു കഞ്ഞിയുടെയും പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു. ഡോ. സി.ബി. നിലീന , പി.ജെ. അർച്ചന എന്നിവരുടെ നേതൃത്വത്തിൽ മരുന്നു കഞ്ഞിക്ക് ഉപയോഗിക്കുന്ന ചെടികളെ പരിചയപ്പെടുത്തി.