പരവൂർ : മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടന്നു. മുൻസിഫ് മജിസ്‌ട്രേറ്റ് ഓഫീസർ എച്ച്. റോഷ്‌നി പതാക ഉയർത്തി. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ. ഷാനവാസ്, ബാർ അസോസിയേഷൻ പ്രസിഡന്റ് വി.ജി. ബൈജു രാജ്, സെക്രട്ടറി ബി. ജയേഷ് ചന്ദ്രൻ, അഭിഭാഷകരായ അരുൺ ലാൽ, കവിത.ജി.എസ്., അഡ്വ. ക്ലാർക്ക്സ് അസോസിയേഷൻ പ്രസിഡന്റ് അജയൻ, കോടതി ജീവനകാർക്ക് വേണ്ടി അജയകുമാർ, ശ്രീദേവി, എന്നിവർ സംസാരിച്ചു.