പത്തനാപുരം; കനത്ത മഴയെ തുടർന്ന് പത്തനാപുരം പഞ്ചായത്തിലെ പാതിരിക്കൽ ഏലായിൽ വൻ കൃഷിനാശം. തോരാതെ പെയ്യുന്ന മഴയിൽ ഏലായ്ക്ക് സമീപത്തുകൂടി ഒഴുകുന്ന വലിയതോട്ടിലെ ബണ്ട് പൊട്ടി വെള്ളം കയറുകയായിരുന്നു.
വരമ്പ് തകർന്നുണ്ടായ വെള്ളപ്പാച്ചിലിൽ പത്ത് ഏക്കർ പാടത്തെ വിളകൾ നശിച്ചു. നെല്ല്, മരച്ചീനി, വാഴ, വെറ്റില തുടങ്ങിയവയാണ് നശിച്ചത്. ഭൂമി പാട്ടത്തിനൊടുത്ത് കൃഷി ചെയ്തിരുന്നവർക്കാണ് കനത്ത ദുരിതം നേരിടേണ്ടി വന്നത്. പത്തുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകർ പറഞ്ഞു