mundackal-road
പൂർണമായും തകർന്ന തുമ്പറ മാർക്കറ്റ്- കൊണ്ടേത്ത് പാലം റോഡ്

കൊല്ലം: കുണ്ടും കുഴിയും രൂപപ്പെട്ട് യാത്രക്കാരുടെ നടുവൊടിക്കുകയാണ് മുണ്ടയ്ക്കലെ റോഡുകൾ. തങ്ങളുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടുമ്പോൾ ഇപ്പോ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് തടിയൂരുന്ന അധികൃതരെ പിന്നീട് കാണാൻ പോലും കിട്ടാറില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

എസ്.എൻ കോളേജ് ജംഗ്ഷൻ - തുമ്പറ മാർക്കറ്റ് - കൊണ്ടേത്ത് പാലം റോഡ്, സ്നേഹ ലോഡ്ജ് - തുമ്പറ മാർക്കറ്റ് റോഡ്, മിൾട്ടൺ പ്രസ്- ജോസ് ആർട്സ് റോഡ്, മുണ്ടയ്ക്കലേക്കുള്ള കമ്മിഷണർ ഓഫീസ് - എച്ച് ആൻഡ് സി റോഡ്, ഡി.സി.സി ഓഫീസ് - ലയൺസ് ക്ലബ് റോഡ് എന്നിവയാണ് മാസങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുന്നത്.

കമ്മിഷണർ ഓഫീസ് - എച്ച് ആൻഡ് സി, ഡി.സി.സി ഓഫീസ് - ലയൺസ് ക്ലബ് റോഡുകൾ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതാണ്. ബാക്കി മൂന്നും നഗരസഭയുടേതും. ഈ മൂന്ന് റോഡുകളും ഓട നിർമ്മിക്കാനും കുടിവെള്ള പൈപ്പ് സ്ഥാപിക്കാനുമായി കുത്തിക്കുഴിച്ചതോടെയാണ് തകർന്നത്.

കാലും നടുവും ഒടിയാതിരിക്കാൻ ഇടറോഡുകളെ ആശ്രയിക്കാമെന്ന് കരുതിയാൽ അവിടങ്ങളിലും നിറയെ കുണ്ടും കുഴിയുമാണ്. കുഴികളിൽ വീണ് കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രികരും അപകടങ്ങളിൽപ്പെടുന്നത് മുണ്ടയ്ക്കലിൽ നിത്യസംഭവമായിരിക്കുകയാണ്.

 മുണ്ടയ്ക്കലെ നടുവൊടിക്കുന്ന റോഡുകൾ

എസ്.എൻ കോളേജ് ജംഗ്ഷൻ - തുമ്പറ മാർക്കറ്റ് - കൊണ്ടേത്ത് പാലം റോഡ്

സ്നേഹ ലോഡ്ജ് - തുമ്പറ മാർക്കറ്റ് റോഡ്

മിൾട്ടൺ പ്രസ്- ജോസ് ആർട്സ് റോഡ്

കമ്മിഷണർ ഓഫീസ് - എച്ച് ആൻഡ് സി റോഡ്

ഡി.സി.സി ഓഫീസ് - ലയൺസ് ക്ലബ് റോഡ്

'' തുമ്പറ മാർക്കറ്റ് - സ്നേഹ ലോഡ്ജ്, മിൾട്ടൺ പ്രസ് - ജോസ് ആർട്സ് റോഡ് എന്നിവ ബി.എം ആൻഡ് ബി.സി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ റോഡുകൾക്ക് പുറമെ മുണ്ടയ്ക്കലെ ചില ഇടറോഡുകളും ടെണ്ടർ ചെയ്തിട്ടുണ്ട്. മഴ മാറാതെ നിർമ്മാണം തുടങ്ങാനാകില്ല''

ശാന്തിനി ശുഭദേവൻ

(ഉദയ മാർത്താണ്ഡപുരം കൗൺസിലർ)

'' എസ്.എൻ കോളേജ് ജംഗ്ഷൻ- തുമ്പറ മാർക്കറ്റ് റോഡ് ബി.എം ആൻഡ് ബി.സി പദ്ധതിയിൽ ഉൾപ്പെടുത്തി ടെണ്ടർ നടപടി പൂർത്തിയായിട്ടുണ്ട്. ഇടറോഡുകളുടെ പുനരുദ്ധാരണവും ഇത്തവണത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഴ മാറിയാലുടൻ നിർമ്മാണം ആരംഭിക്കും.''

ഗിരിജാ സുന്ദരൻ

(മുണ്ടയ്ക്കൽ കൗൺസില‌ർ)

പ്രക്ഷോഭത്തിനൊരുങ്ങി മു​ണ്ട​യ്​ക്കൽ വി​ക​സ​ന സ​മി​തി

മു​ണ്ട​യ്​ക്കലെ റോ​ഡുകളുടെ ശോ​ച്യാ​വ​സ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് മു​ണ്ട​യ്​ക്കൽ​ വി​ക​സ​ന സ​മി​തി​യു​ടേ​യും പ്രദേശത്തെ റ​സി​ഡന്റ്സ് അ​സോ​സി​യേ​ഷ​നുകളുടെയും നേതൃത്വത്തിൽ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​കൾ സംഘടിപ്പിക്കാൻ സമിതി യോഗം തീരുമാനിച്ചു.

യോഗത്തിൽ സമിതി പ്ര​സി​ഡന്റ് വേ​ണു ജെ.​ പി​ള്ള​ അ​ദ്ധ്യ​ക്ഷ​ത വഹിച്ചു. സെ​ക്ര​ട്ട​റി ടി. ജ​യ​ച​ന്ദ്രൻ, ട്ര​ഷ​റർ കെ.എൻ.​ സ്വ​രാ​ജ്, വൈ​സ് പ്ര​സി​ഡന്റ് ബി. സി​ദ്ധാർ​ത്ഥ​നാ​ശാൻ, കെ.​ ഗ​ണേ​ഷ്​കു​മാർ, കെ. മോ​ഹൻ​ലാൽ എ​ന്നി​വർ സം​സാ​രി​ച്ചു.