photo
കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ ഗ്രൗണ്ടിൽ ആർ.രാമചന്ദ്രൻ എം.എൽ.എ പതാക ഉയർത്തുന്നു

കരുനാഗപ്പള്ളി: പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. താലൂക്ക് ഓഫീസ്, നഗരസഭ, സ്കൂളുകൾ, ഗ്രന്ഥശാലകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. താലൂക്ക് ആസ്ഥാനമായ മിനി സിവിൽ സ്റ്റേഷനിൽ ആർ. രാമചന്ദ്രൻ എം.എൽ.എ ദേശീയപതാക ഉയർത്തി. തഹസീൽദാർ സാജിതാബീഗം, താലൂക്കുതല ഉദ്യോഗസ്ഥ മേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു.കരുനാഗപ്പള്ളി നഗരസഭാ അങ്കണത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ചെയർപേഴ്സൺ എം. ശോഭന ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

കോഴിക്കോട് ഗവ. എൽ.പി സ്കൂളിൽ കൗൺസിലർ ബി. ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. ആർ. രവി സ്വാതന്ത്യദിന സന്ദേശം നൽകി. ഡി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്. ശശികുമാർ, ഡി. കൃഷ്ണകുമാർ, വിദ്യാർത്ഥി നൂറാ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള അവാർഡുകൾ ഹെഡ്മിസ്ട്രസ് രേഖ വി. നായർ വിതരണം ചെയ്തു. കന്നേറ്റി സി.എം.എസ് എൽ.പി സ്കൂളിലെ ആഘോഷമ ഹെഡ്മിസ്ട്രസ് വൈ. ബീന ഉദ്ഘാടനം ചെയ്തു. കോഴിക്കോട് അനിൽ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷം ഹൈയോക്‌സ് മാനേജിംഗ് ഡയറക്ടർ എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു.

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ കെ.ബി. ഉന്മേഷ് പതാക ഉയർത്തി. അനിൽ പാലവിള അദ്ധ്യക്ഷത വഹിച്ചു. ഇടക്കുളങ്ങര പുന്നമൂട് സുവജന സംഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചെറിയഴീക്കൽ ഗാന്ധിയൻ ബാല യുവജന സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷം കെ.എസ്. കമറുദ്ദീൻ മുസലിയാർ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ എൻ. അജയകുമാർ പതാക ഉയർത്തി. കെ.സി. രാജൻ യോഗം ഉദ്ഘാടനം ചെയ്തു. അയണിവേലിക്കുളങ്ങര കെന്നഡി മെമ്മോറിയൽ വൊക്കഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മാനേജർ മായാ ശ്രീകുമാർ പതാക ഉയർത്തി. കരുനാഗപ്പള്ളി ലാലാജി ഗ്രനഥശാലയിലെ ആഘോഷ പരിപാടികൾ ഡോ. വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു.