കൊല്ലം: വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നാടെങ്ങും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കൊല്ലം എസ്.എൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോളേജ് അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് നടന്ന റാലിക്ക് കോളേജ് പ്രിൻസിപ്പിൽ ഡോ.ആർ. സുനിൽകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജിസ, മലയാള വിഭാഗം അദ്ധ്യാപിക ആർ. ശ്രീജ തുടങ്ങിയവർ നേതൃത്വം നൽകി.
പട്ടത്താനം നീതി നഗർ റസിഡന്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷത്തിന്റെ ഭാഗമായി ഫോറം പ്രസിഡന്റ് എൻ. അലക്സാണ്ടർ ദേശീയ പതാക ഉയർത്തി. പ്രൊഫ. ഡോ. ഹേമ ട്രീസ വർഗ്ഗീസ്, പ്രൊഫ. ഡോ. കെ.കെ. സുജാത ഭദ്റൻ, സി.കെ. ജെയിംസ്, കെ. വിജയകുമാർ, ട്രഷറർ എസ്. രമേശൻ, എസ്. അനൂപ് എന്നിവർ സംസാരിച്ചു. കരിക്കോട് പ്രകാശ് റീഡിംഗ് റൂം &സ്‌പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ലബ് അങ്കണത്തിൽ സെക്രട്ടറി എം.എ. സത്താർ ദേശീയ പതാക ഉയർത്തി. തുടർന്ന് ബാലവേദി കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി. നിയാസ് ക്ലാസ് നയിച്ചു. ടി.കെ. ശിവരാമൻ, എച്ച്. സലിം. നെൽസൺകുട്ടി, അമീന, ഇന്ദലേഖ, റീത്ത ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.