കൊട്ടാരക്കര: കൊല്ലം റവന്യു ജില്ലാ ടി.ടി.ഐ, പി.പി.ടി.ടി.ഐ കലോത്സവം കൊട്ടാരക്കര ഡയറ്റിൽ നടന്നു. പി.ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ടി. ഷീല അദ്ധ്യക്ഷത വഹിച്ചു. കലാമത്സരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി, കൊട്ടാരക്കര നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എസ്. ശ്രീകല, നഗരസഭാ കൗൺസിലർമാരായ കോശി കെ. ജോൺ, കാർത്തിക വി. നാഥ്, തോമസ് പി. മാത്യു, കൊട്ടാരക്കര ഡയറ്റ് പ്രിൻസിപ്പൽ ലീലാകൃഷ്ണൻ നായർ, കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി. ഷീല, കൊട്ടാരക്കര ഡി.ഇ.ഒ അനിത, കൊട്ടാരക്കര എ.ഇ.ഒ ഇ. മല്ലിക, സ്വീകരണ കമ്മിറ്റി കൺവീനർ യു. നിസാമുദീൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ മോഹനൻ ആചാരി എന്നിവർ സംസാരിച്ചു. കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി. ഷീല സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ യു. നിസാമുദീൻ നന്ദിയും പറഞ്ഞു.