ഓയൂർ: ചുങ്കത്തറ മുളമുക്ക് കല്ലുവിളയിൽ വീടിനോട് ചേർന്ന വരാന്തയിൽ സൂക്ഷിച്ചിരുന്ന രണ്ടുബൈക്കുകളും ഒരു ആക്ടീവ സ്കൂട്ടറും സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു.വീട്ടുടമയുടെ മകന്റെയും മകളുടെയും മരുമകളുടെയും വാഹനങ്ങളാണ് നശിച്ചത്. വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. ബൈക്കിൽ നിന്നും തീപടർന്ന് വീടിന്റെ ജനൽ ചില്ല് പൊട്ടിത്തെറിച്ചു. ഈ ശബ്ദം കേട്ട് ഉണർന്ന വീട്ടുകാരാണ് തീയണച്ചത്. പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.