c
എസ്.എൻ.ഡി.പി യോഗം ഉദയമാർത്താണ്ഡപുരം ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ഊരംപള്ളിൽ പി.കെ. സരോജം ടീച്ചറുടെ 9-ാം ചരമ വാർഷികവും എൻഡോവ്മെന്റ് വിതരണവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, എസ്. സുവർണകുമാർ, എസ്. സുരേഷ് ബാബു, ശാഖാ സെക്രട്ടറി മുണ്ടയ്ക്കൽ രാജീവൻ എന്നിവർ സമീപം

കൊല്ലം: എസ്.എൻ.ഡി.പി യോഗം ഉദയമാർത്താണ്ഡപുരം ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ഊരംപള്ളിൽ പി.കെ. സരോജം ടീച്ചറുടെ 9-ാം ചരമ വാർഷികവും എൻഡോവ്മെന്റ് വിതരണവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ എൻഡോവ്മെന്റ് വിതരണം നിർവഹിച്ചു. എസ്. സുവർണകുമാർ, ജി. രാജ്മോഹനൻ, ശാന്തിനി ശുഭദേവൻ, സായി ഭാസ്കർ, കെ.ആർ. രാജേഷ്, വി. സോമരാജൻ, സുലേഖ, ലതിക എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി മുണ്ടയ്ക്കൽ രാജീവൻ സ്വാഗതവും റിട്ട. എസ്.പി പി. രഘു നന്ദിയും പറഞ്ഞു.