പാരിപ്പള്ളി: പത്തനാപുരം ഗാന്ധിഭവന്റെ ഭാഗമായ വേളമാനൂർ സ്നേഹാശ്രമത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് പതാക ഉയർത്തി. പാരിപ്പള്ളി റോട്ടറി ക്ലബ് സെക്രട്ടറി പ്രൊഫ. സുരേഷ് ബാബു സ്വാതന്ത്യ്രദിനസന്ദേശം നല്കി. സ്നേഹാശ്രമം സെക്രട്ടറി രാധാകൃഷ്ണൻ, റോട്ടറി ക്ലബ് പ്രസിഡന്റ് രഞ്ജിത്ത്,പഞ്ചായത്തംഗം ആർ.ഡി. ലാൽ,റുവൽസിംഗ്,ആലപ്പാട്ട് ശശി,കബീർ,തിരുവോണം രാമചന്ദ്രൻപിള്ള, പി.എം.രാധാകൃഷ്ണൻ, സെയ്ഫ് വേളമാനൂർ, രാജേന്ദ്രകുമാർ, രാമചന്ദ്രൻ പിള്ള,അജിത്,സുനിൽകുമാർ, മാനേജർമാരായ ബാബു, ജയശ്രീ എന്നിവർ പങ്കെടുത്തു.