കൊല്ലം: ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ 2019ലെ ശ്രീ വേദവ്യാസ പുരസ്കാരത്തിന് കവിയും ഗാനരചയിതാവും നിരൂപകയുമായ ഡോ. ബി. ഉഷാകുമാരി അർഹയായി.
നിലമേൽ എൻ. എസ്. എസ് കാേളേജിലെ മലയാളം വകുപ്പ് മേധാവിയായി വിരമിച്ച ഡോ. ബി.ഉഷാകുമാരി അഞ്ചൽ ഏരൂർ സ്വദേശിയാണ്. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
സെപ്തംബർ 22ന് കോതമംഗലം പി. ഡബ്ളിയു. ഡി ആഡിറ്റോറിയത്തിൽ നടക്കുന്ന ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ 23ാം സംസ്ഥാന സമ്മേളന വേദിയിൽവച്ച് അവാർഡ് സമ്മാനിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ബാലകൃഷ്ണനും സെക്രട്ടറി ബാബു മനയ്ക്കപ്പറമ്പനും അറിയിച്ചു.