പുത്തൂർ: ദേശീയ ക്ഷീരവികസന സഹകരണ ഫെഡറേഷൻ കൗൺസിൽ (എൻ.സി.ഡി.എഫ്. ഐ) ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മിൽമ തിരുവനന്തപുരം മേഖലാ ചെയർമാൻ കല്ലട രമേശിനെ പൂവറ്റൂർ കിഴക്ക് ക്ഷീരോൽപാദക സഹകരണ സംഘം ആദരിച്ചു. സംഘം പ്രസിഡന്റ് എം.ആർ. ചന്ദ്രശേഖരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കല്ലട രമേശ്, ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി, ഗ്രാമ പഞ്ചായത്ത് അംഗം മറിയാമ്മ ടീച്ചർ, കുളക്കട ക്ഷീരസംഘം പ്രസിഡന്റ് ആർ. പ്രഭാകരൻ പിള്ള, പാങ്ങോട് ക്ഷീരസംഘം പ്രസിഡന്റ് ബി.എൻ. പദ്മകുമാർ, പൂവറ്റൂർ വെസ്റ്റ് സംഘം പ്രസിഡന്റ് ആർ. ഉണ്ണി, ജി. സജിമോൻ, എൻ.പി. രവീന്ദ്രൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.