പരവൂർ : പൂതക്കുളം ഗ്രാമ പഞ്ചായത്തിനെ സംസ്ഥാനത്തെ രണ്ടാമത്തെയും കൊല്ലം ജില്ലയിലെ ആദ്യത്തെയും തരിശ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു. പൂതക്കുളം സർവീസ് സഹകരണ ബാങ്ക് ഒാഡിറ്റോറിയത്തിൽ ചേർന്ന പൊതു സമ്മേളനത്തിലാണ് മന്ത്രി കെ. രാജു പ്രഖ്യാപനം നടത്തിയത്. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊ. ലീ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. ജയ , ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്‌സൺ വിജയശ്രീ സുഭാഷ്, ജില്ലാ കൃഷി ഓഫീസർ സിബി ജോസഫ് പാറയിൽ, പഞ്ചായാത്ത് ഓഫീസർ വി.ജി. ഷീജ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായാത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ സ്വാഗതവും കൃഷി ഓഫീസർ ശ്രീവത്സ പി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു