photo
സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പരേതനായ സുകുമാരകുറുപ്പിന്റെ ഭവനത്തിലെത്തി അദ്ദേഹത്തിന്റെ ഭാര്യ പങ്കജാക്ഷി അമ്മയെ ക്ലബ് ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിക്കുന്നു

പാരിപ്പള്ളി: പാരിപ്പള്ളി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ക്ലബ് ഹാളിന് മുന്നിൽ പ്രസിഡന്റ് പ്രൊഫ. സജിത് ദേശീയപതാക ഉയർത്തി. തുടർന്ന് ചേർന്ന യോഗത്തിൽ പ്രസിഡന്റ് പ്രൊഫ. സജിത്തും സെക്രട്ടറി പ്രൊഫ. സുരേഷ് ബാബുവും സംസാരിച്ചു. തുടർന്ന് സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ സുകുമാര കുറുപ്പിന്റെ ഭവനത്തിലെത്തി അദ്ദേഹത്തിന്റെ ഭാര്യ പങ്കജാക്ഷി അമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു.