c
വടക്കേവിള എസ്.എൻ കോളേജ് ഒഫ് ടെക്നോളജിയിലെ നാഷണൽ സർവീസ് സ്കീം വാളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം

കൊല്ലം: വടക്കേവിള എസ്.എൻ കോളേജ് ഒഫ് ടെക്നോളജിയിലെ നാഷണൽ സർവീസ് സ്കീം വാളണ്ടിയർമാരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രിൻസിപ്പൽ ഡോ. സി. അനിതാ ശങ്കർ മതനിരപേക്ഷത, ദേശീയ ബോധം എന്നിവയെപ്പറ്റി സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഒാഫീസർ രജനീഷ്, അസോസിയേറ്റ് പ്രൊഫസർ സജീവ്, അസിസ്റ്റന്റ് പ്രൊഫസർമാരായ ദീപാ രാജേന്ദ്രൻ, ഷീബ തുടങ്ങിയവർ സംസാരിച്ചു.