കൊല്ലം: രശ്മി ഹോമിന്റെ കരുനാഗപ്പള്ളി, ഹരിപ്പാട്, കറ്റാനം ഷോറൂമുകളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മാതൃരാജ്യത്തിനുവേണ്ടി യുദ്ധങ്ങളിൽ പങ്കെടുത്തവരിൽ ജീവിച്ചിരിക്കുന്ന ജവാന്മാർക്കുള്ള രാഷ്ട്രസേവാ പുരസ്കാര വിതരണം, കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി നോമിനേറ്റ് ചെയ്ത ജി. പത്മകുമാറിന് അനുമോദനം, പായസവിതരണം എന്നിവ നടന്നു. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് ഡെപ്യൂട്ടി കമാൻഡന്റ് വിജയകുമാർ ധനെ, കേരള എക്സ് സർവീസ് ലീഗ് പ്രസിഡന്റ് കോടിയാട്ട് രാമചന്ദ്രൻപിള്ള, റിട്ട. അദ്ധ്യാപകൻ കെ. ശിവശങ്കരപിള്ള, കെ.ആർ.ഡി.എ എന്റെ റേഡിയോ എക്സിക്യുട്ടീവ് ഡയറക്ടർ അനിൽ മുഹമ്മദ്, ഹരിപ്പാട് ടൗൺ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ടി.എ. സൈനുദ്ദീൻ മുസലിയാർ, ഹരിപ്പാട് ടൗൺ മുസ്ലിം ജമാഅത്ത് സെക്രട്ടറി എസ്. സുഹൈൽ, കരുനാഗപ്പള്ളി മുൻസിപ്പൽ വാർഡ് കൗൺസിലർ എസ്. ഗോപിനാഥപണിക്കർ തുടങ്ങിയവർ വിവിധ ഷോറൂമുകളിൽ ചടങ്ങിൽ പങ്കെടുത്തു.