കുണ്ടറ : തിരുവനന്തപുരം ടെക്നോപാർക്കിന്റെ സാറ്റലൈറ്റ് കേന്ദ്രമായ കൊല്ലം, കുണ്ടറ ടെക്നോപാർക്കിൽ ' ഇൻക്രഡിബിൾ വിസിബിലിറ്റി ' കമ്പനിയുടെ ഓഫീസിന്റെ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ സനീഷ് എസ്. സനൽ, ടെക്നോപാർക്ക് അഡ്മിനിസ്ട്രേഷൻ മേധാവി അഭിലാഷ്, കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഇപ്പോൾ 25 പേർ ജോലി ചെയ്യുന്ന കമ്പനിയിൽ ഒരുവർഷത്തിനുള്ളിൽ 100 പേർക്ക് തൊഴിൽ ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് മാനേജിംഗ് ഡയറക്ടർ സനീഷ് എസ്. സനൽ പറഞ്ഞു. കൊല്ലം ടെക്നോപാർക്കിലേക്ക് കൂടുതൽ കമ്പനികൾ പ്രവർത്തിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന ഐ.ടി പാർക്കുകളുടെ സി. ഇ. ഒ ഋഷികേശ് നായർ പറഞ്ഞു.