ശാസ്താംകോട്ട: സ്വജനപക്ഷപാതവും സങ്കുചിത രാഷ്ട്രീയവും ഉപേക്ഷിച്ച് എല്ലാ ദുരിതബാധിതരേയും ഒരുപോലെ സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ മന്ത്രി ഷിബു ബേബിജോൺ ആവശ്യപ്പെട്ടു. ഭരണിക്കാവിൽ നടന്ന ആർ.എസ്.പി ശൂരനാട്, കുന്നത്തൂർ മണ്ഡലം സംയുക്ത പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷിബു ബേബിജോൺ. ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഇടവനശേരി സുരേന്ദ്രൻ, കെ.ജി. വിജയദേവൻ പിള്ള, കെ. മുസ്തഫ, പാങ്ങോട് സുരേഷ്, ഉല്ലാസ് കോവൂർ, ജസ്റ്റിൻ ജോൺ, തുണ്ടിൽ നിസാർ, കെ. രാജി, വിജയചന്ദ്രൻ നായർ, എസ്. വേണുഗോപാൽ, ഒ.കെ. ഖാലിദ്, കല്ലട ഷാലി, രാജൻ, നവാസ് ചേച്ചത്തറ തുടങ്ങിയവർ സംസാരിച്ചു.