puthiyakavu
കൊല്ലം പുതിയകാവ് ക്ഷേത്രത്തിൽ നടന്ന രാമായണ സമ്മേളനം ഐ.എസ്.ആർ.ഒചന്ദ്രയാൻ 2 ഡയറക്ടർ ഡോ.ജെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വിദ്യാർത്ഥികൾ ശാസ്ത്രബോധം വളർത്തി വലിയ ലക്ഷ്യങ്ങൾ നേടാൻ പരിശ്രമിക്കണമെന്ന് ഐ.എസ്.ആർ.ഒ ചന്ദ്രയാൻ 2 ഡയറക്ടർ ഡോ. ജെ. ജയപ്രകാശ് പറഞ്ഞു. കൊല്ലം പുതിയകാവ് ക്ഷേത്രത്തിൽ രാമായണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഡോ. ജി. മോഹൻ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് വി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. ജയപ്രകാശിനെ ചടങ്ങിൽ ആദരിച്ച് ഉപഹാരം നൽകി. സെക്രട്ടറി എൻ.എസ്. ഗിരീഷ് ബാബു, കൺവീനർ എസ്. സുനിൽകുമാർ, മാനേജർ ആർ. അജയകുമാർ, മേൽശാന്തി എൻ. ബാലമുരളി എന്നിവർ സംസാരിച്ചു. രാമായണ മത്സര വിജയികൾക്ക് സമ്മാനവും വർട്ടിഫിക്കറ്റും വിതരണം ചെയ്തു.