ശാസ്താംകോട്ട: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്വതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. 'സ്വതന്ത്ര്യ ദിന സ്മൃതി -2019 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന സർക്കാരിന്റെ ഫോക് ലോർ ഫെലോഷിപ്പ് ജേതാവും കനൽ ഖത്തർ പുരസ്കാര ജേതാവുമായ ബൈജു മലനട ഉദ്ഘാടനം ചെയ്തു. സുധീർഖാൻ സ്വതന്ത്യദിന സന്ദേശം നല്കി. കലാകാരൻ മനു കുട്ടപ്പൻ വിശിഷ്ടാഥിതിയായി. വിനു കുമാർ പാലമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. എം. സുൽഫിഖാൻ റാവുത്തർ, സുധീർ കുട്ടി സഫ, യഹ്യ ഖാൻ, ഷാഹിദ് , ബൈജു, പി. ദിവ്യ. ഹർഷ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.