v
ജി​ല്ലാ കോ​ട​തി​യു​ടെ നേ​തൃ​ത്വ​ത്തിൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തിൽ ജി​ല്ലാ ജ​ഡ്​ജി എ​സ്.എ​ച്ച്. പ​ഞ്ചാ​പ​കേ​ശൻ സം​സാ​രി​ക്കു​ന്നു

കൊല്ലം: ജില്ലയിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അർഹരായ ഒരാളെ കണ്ടെത്തി വീട് വച്ചു കൊടുക്കുമെന്ന് കൊല്ലം ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശൻ പറഞ്ഞു. പ്രളയബാധിതർക്ക് കെത്താങ്ങാകാൻ തങ്ങളെക്കൊണ്ടാവുന്നത് ചെയ്യാൻ ഓരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ കോടതിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്റ്യ ദിനാഘോഷത്തിൽ ദേശീയപതാക ഉയർത്തിയ ശേഷം നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡി. ജില്ലാ ജഡ്ജി കെ.എൻ സുജിത് സ്വാതന്ത്റ്യ ദിന സന്ദേശം നൽകി. ബാർ അസോസിയേഷൻ പ്രസിഡന്റ് ധീരജ് രവി മുഖ്യ പ്രഭാഷണം നടത്തി. അഡി. ജില്ലാ ജഡ്ജി ഇ. ബൈജു, ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് ശ്രീരാജ്, ബാർ അസോസിയേഷൻ സെക്രട്ടറി മനോജ്ശ്രീധർ, ജില്ലാ ഗവ. പ്ലീഡർ സേതുനാഥൻ പിള്ള, അഡ്വക്കേ​റ്റ് ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, ഹരിലാൽ .ഡി, ജയകുമാർ.ജി എന്നിവർ സംസാരിച്ചു.