കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മൈലം തെക്കേക്കര സ്വദേശി ഉണ്ണിക്കുട്ടനെയാണ് (20) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ സഹോദരിയുടെ വീട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കൊട്ടാരക്കര സി.ഐ ടി.എസ്. ശിവപ്രകാശ്, എസ്.ഐ എസ്. രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.