പടിഞ്ഞാറേകല്ലട: കല്ലട സൗഹൃദം വാട്സ് ആപ്പ് കൂട്ടായ്മയുടെ പ്രളയ ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിൽ ലഭിച്ച സാധനങ്ങൾ കുന്നത്തൂർ താലൂക്ക് ഓഫീസിൽ എത്തിച്ചു. എൽ.ആർ വിഭാഗം തഹസിൽദാർ ബി. ലിസി, എച്ച്.ക്യു.ഡി ടി.കെ. മധുസൂദനൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ ആർ. രാജേശ്വരി, എം.എസ്. ഷീബ, സി. ശ്രീകുമാർ, ജീവനക്കാരായ കെ. രാജേഷ് കുമാർ, എം.എസ്. ശ്രീജിത്ത് എന്നിവർ ചേർന്ന് സാധനങ്ങൾ ഏറ്റുവാങ്ങിയത്.