ചാത്തന്നൂർ: ആദിച്ചനല്ലൂർ റൂറൽ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 73-ാം സ്വാതന്ത്ര്യദിനാഘോഷം അസോസിയേഷൻ ഓഫീസ് അങ്കണത്തിൽ നടന്നു. പ്രസിഡന്റ് ടി. പാപ്പച്ചൻ ദേശീയപതാക ഉയർത്തി. സെക്രട്ടറി ജി. വിദ്യാസാഗർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. എം.കെ. സുരേന്ദ്രൻ പിള്ള, സുരേഷ് ചന്ദ്രകാന്തം, കെ. അജിത്കുമാർ, ടൈറ്റസ്, ഫിലിപ്പ് , ഫിത സുൽത്താന, രാജേശ്വരി തുടങ്ങിയവർ പങ്കെടുത്തു.