കരുനാഗപ്പള്ളി: കേരളവനിതാ കമ്മിഷന്റെയും പുത്തൻസങ്കേതം കെ.സി. പിള്ള സ്മാരക ഉദയാ വനിതാവേദിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. സ്ത്രീ സുരക്ഷ- സ്ത്രീപക്ഷം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ വനിതാ കമ്മിഷൻ അംഗം എം.എസ്.താര ഉദ്ഘാടനം ചെയ്തു. ബാരിസ്റ്റർ എ.കെ. പിള്ള സ്മാരക ഓഡിറ്റോറിയത്തിൽ നടത്തിയ സെമിനാറിൽ ഉദയാ വനിതാ വേദി പ്രസിഡന്റ് കെ.എസ്. വത്സലകുമാരി അദ്ധ്യക്ഷത വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി പിള്ള, ജില്ലാ പഞ്ചായത്ത് അംഗം ബി. സേതുലഷ്മി, തേവലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീദാ നാസർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴസൺമാരായ സുജാതാ രാജേന്ദ്രൻ, പ്രിയങ്ക സലിം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാരി, ബിന്ധ്യ അജയൻ, സി.ഡി.എസ് ചെയർപേഴ്സൺ കെ.ആർ. ധനലക്ഷ്മി എന്നിവർ സംസാരിച്ചു. ഷാഹിദ കൈക്കുളങ്ങര സ്വാഗതവും എ. ആതിര നന്ദിയും പറഞ്ഞു.