mostav
അജയ് കുറുപ്പ്

ഓയൂർ: വെളിയം ജംഗ്ഷനിലെ ഹോട്ടൽ കുത്തിത്തുറന്ന് പണം അപഹരിച്ച മുൻ ജീവനക്കാരനെ പൂയപ്പള്ളി പൊലീസ് പിടികൂടി. പത്തനാപുരം കൂടൽ രാജേഷ് ഭവനിൽ അജയ്‌കുറുപ്പിനെയാണ് (25) പൂയപ്പള്ളി പൊലീസ് അറസ്​റ്റ് ചെയ്തത്. കഴിഞ്ഞ 12നാണ് കടയുടെ പിൻവാതിൽ കുത്തിത്തുറന്ന് ഹോട്ടലിലെയും സമീപത്തെ ബേക്കറിയിലേയും മേശയിൽ സൂക്ഷിച്ചിരുന്ന തൊണ്ണൂറായിരം രൂപ ഇയാൾ അപഹരിച്ചത്.

രണ്ടാഴ്ച മുമ്പാണ് ഇയാളെ ഹോട്ടലിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. മോഷ്ടാവിന്റെ ദൃശ്യം കടയിലെ സി.സി.ടി.വിയിൽ നിന്നാണ് ലഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പത്തനാപുരത്ത് നിന്ന് പ്രതിയെ കസ്​റ്റഡിയിൽ എടുത്തത്. ഇയാളുടെ സ്‌കൂട്ടറിൽ നിന്ന് മോഷ്ടിച്ച പണവും കണ്ടെടുത്തു. പൂയപ്പളളി എസ്.എച്ച്.ഒ വിനോദ്ചന്ദ്രൻ, എസ്.ഐ രാജേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.