കൊല്ലം: ജൂനിയർ ചേംബർ ഇന്റർനാഷണൽ കൊയ്‌ലോൺ മെട്രോയുടെ കൗമാര പ്രായത്തിലുള്ള കുട്ടികൾക്കായുള്ള 'തിങ്ക് പിങ്ക് ' എന്ന പദ്ധതിയുടെ ഭാഗമായി ജെ.സി.ഐ കൊയിലോൺ മെട്രോയും ഐ.എം.ഒ ദേശിംഗനാടും സംയുക്തമായി സംഘടിപ്പിച്ച അവബോധ ക്ലാസ് പവിത്രേശ്വരം കെ. എൻ. എൻ. എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജെ.സി.ഐ കൊയ്ലോൺ മെട്രോ പ്രസിഡന്റ് എ.ഷിബുലു ഉദ്ഘാടനം ചെയ്തു കേരളകൗമുദി റസിഡന്റ് എഡിറ്റർ എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ദീപ ലക്ഷ്മി, ജെ.സി. ഐ സോൺ ഡയറക്ടർ മനു മോഹൻ, വനിതാ വിഭാഗം അദ്ധ്യക്ഷ എസ് .ആർ.ശ്രീജ , ഐ എം എ ദേശിങ്ങനാട് പ്രസിഡന്റ് ഡോക്ടർ വി. എ സിനി പ്രിയദർശിനി, ജെ. സി നൈസ് സൂസൻ പോൾ, എൻ. എസ് .എസ് കോ ഓർഡിനേറ്റർമാരായ രാജലക്ഷ്മി, രഞ്ജിനി എന്നിവർ സംസാരിച്ചു. കൗമാര ആരോഗ്യ പ്രശ്നങ്ങൾ, മയക്കുമരുന്നുകളുടെ ദുരുപയോഗം എന്നിവ സംബന്ധിച്ച് ജില്ലാ നോഡൽ മെന്റൽ ഹെൽത്ത് ഓഫീസർ ഡോക്ടർ മിനി ബി. എസ്, അവയവ ദാനത്തിന്റെ പ്രസക്തി സംബന്ധിച്ച് ഡോക്ടർ സിനി പ്രിയദർശിനി എന്നിവർ ക്ലാസ്സുകൾ നയിച്ചു.