അഞ്ചൽ: കേരളകൗമുദി അഞ്ചൽ ഫെസ്റ്റിൽ കഴിഞ്ഞ ദിവസം ഇടമുളക്കൽ ജവഹർ ഗവ.ഹൈസ്കൂളിലെ കുരുന്നുകൾ അവതരിപ്പിച്ച കലാസന്ധ്യ ക്ഷേത്രകലകളുംനാടൻ കലകളുംകൊണ്ടു സമ്പന്നമായിരുന്നു.
എഴുപതോളം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ കാണാൻ രക്ഷിതാക്കൾ ഉൾപ്പെടെ നിറഞ്ഞസദസുണ്ടായിരുന്നു.
ദേവീ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടായ കുത്തിയോട്ടം അവവതരിപ്പിച്ച ആൽബിൻ റിഷികേശ്, അഭിമന്യൂ, സജിത്, അക്ഷയ്നാഥ്, വിനായക്, അൽത്താഫ് അക്ഷയ് എസ്, ആദിത്യൻ എന്നിവർ കാണികളുടെ കൈയടി നേടി.
നാടൻപാട്ടും ഓണപ്പാട്ടും,തിരുവാതിരപ്പാട്ടും, കവിതയുമെല്ലാം കാണികളിൽ ഗൃഹാതുരത്വം ഉണർത്തി. അടിപൊളിപാട്ടുകളും നൃത്തവുമായി തങ്ങൾ ഒന്നിലും പിന്നിലല്ലെന്ന് തെളിയിക്കുകയും ചെയ്തു. ഏഴാം ക്ലാസ്സുകാരി അനുഗ്രഹയും സംഘവും നൃത്തവുമായെത്തിയപ്പോൾ വൈഷ്ണവിന്റെ നേതൃത്വത്തിൽ സംഘനൃത്തം അരങ്ങേറി. സെമിക്ലാസിക്കൽ നൃത്തവുമായി ഗൗരീഗിരീഷും,സൂര്യ സുജികുമാറും കൃഷ്ണേന്ദുവും, നന്ദനാ സുരേഷും മികവ് പ്രകടിപ്പിച്ചു. കോമഡി ഫ്യൂഷൻ, സിനിമാറ്റിക് ഡാൻസ്, മാപ്പിളപ്പാട്ട്, ലളിതഗാനം റോക്കിംഗ് ഡാൻസ് എന്നിവയുൾപ്പെടെയുള്ള പരിപാടികളും ഉണ്ടായിരുന്നു. പ്രതിഭകൾക്ക് പുരസ്കാരവും മെഡലുകളും നൽകി സ്കൂൾ പ്രിൻസിപ്പൽ ആർ. ദീപ, അദ്ധ്യാപകരായ ജഗദീഷ് ബൈജു, മനു വി കെ, കമറുദീൻ, അനുമോൾ, പ്രവിദ, അമൃത, രമ്യ എന്നിവർ നേതൃത്വം നൽകി